‘റാറ്റ്മാന്‍’ എന്ന സിനിമാക്കഥയുമായി പ്രൊഡ്യൂസറെ കാണാനെത്തിയ ശശിക്കും കൂട്ടര്‍ക്കും കിട്ടിയ പണി; യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പുതിയ എപ്പിസോഡ് കാണാം

November 2, 2018

ഒരു സിനിമ ചെയ്യണമെന്ന മോഹം രതീഷിനെ അറിയിച്ചിരിക്കുകയാണ് ഗള്‍ഫില്‍ നിന്നും വന്ന നമ്മുടെ ശശി. നൂറ് കോടി ബഡ്ജറ്റ് മനസില്‍ കണ്ടുകൊണ്ടാണ് ശശി സംവിധാനത്തിനൊരുങ്ങുന്നത്. മനസില്‍ കണ്ടിരിക്കുന്ന നായകനോ അമീര്‍ഖാനും.

പ്രൊഡ്യൂസര്‍ക്ക് മുമ്പില്‍ ‘റാറ്റ്മാന്‍’ എന്ന തന്റെ സിനിമയുടെ കഥ പറഞ്ഞു തുടങ്ങി ശശി. സുനിയും സുമതിയുമാണ് ശശിയുടെ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. കഥ മുഴുവന്‍ പറഞ്ഞ് തീര്‍ത്തപ്പോഴാണ് ശശിയും രതീഷും കൂട്ടരും ആ സത്യം തിരിച്ചറിഞ്ഞത്.

എന്താണെന്നല്ലേ… യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എപ്പിസോഡ് 16 കാണാം.