ഉത്തർപ്രദേശിലെ കർഷകർക്ക് കൈത്താങ്ങായി അമിതാഭ് ബച്ചൻ… 

ഉത്തർപ്രദേശിലെ കർഷകർക്ക് കൈത്താങ്ങായി ബിഗ് ബി അമിതാഭ് ബച്ചൻ. സംസ്ഥാനത്തെ 1398 കര്‍ഷകരുടെ കടങ്ങളാണ് അമിതാഭ് ബച്ചന്‍ ഏറ്റെടുത്തത്. ഇതിനായി   4.05 കോടി രൂപയാണ് ബിഗ് ബി ചെലവഴിച്ചിരിക്കുന്നത്.

കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍ ചിലതെങ്കിലും പരിഹരിക്കണമെന്ന ആഗ്രഹം സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് താരം വെളിപ്പെടുത്തി.  ഈ വിവരം ബിഗ് ബി തന്നെയാണ് തന്റെ ബ്ലോഗിലൂടെ പങ്കുവെച്ചിരിക്കുന്നത്. മുന്‍പ് മഹാരാഷ്ട്രയിലെ 350 ഓളം കര്‍ഷകരുടെ കടങ്ങളും അദ്ദേഹം ഏറ്റെടുത്ത് അടച്ചു തീര്‍ത്തിരുന്നു.

നമ്മുടെ രാജ്യത്തിന് വേണ്ടി മാത്രം ജീവിക്കുന്ന കർഷകർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നത് തനിക്ക് ആത്മസംതൃപ്തി നൽകുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെക്കൂടാതെ ആന്ധ്രപ്രദേശ്, വിദര്‍ഭ എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്കും ബച്ചന്റെ ഇടപെടല്‍ നേരത്തെയും സഹായകരമായിട്ടുണ്ട്. തന്റെ പ്രവര്‍ത്തനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം ബ്ലോഗിലൂടെ വ്യക്തമാക്കി.