മാന്ത്രിക സംഗീതവുമായി കോമഡി ഉത്സവ വേദിയിൽ എത്തിയ അഞ്ജന; വീഡിയോ കാണാം

ചെറിയ പ്രായത്തിനുള്ളിൽ തന്നെ തന്റെ സംഗീത മാധുര്യം കൊണ്ട് നിരവധി ആരാധകരെ സൃഷ്ടിച്ച കലാകാരിയാണ് പത്തനം തിട്ട സ്വദേശി അഞ്ജന. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഈ ഗായിക ചെറിയ കാലയളവിനുള്ളിൽ 700 ലധികം സമ്മാനങ്ങളാണ് കരസ്ഥമാക്കിയിരിക്കുന്നത്.

സംഗീതത്തിന്റെ ലോകത്ത് അത്ഭുതമായി മാറിയ ഈ കലാകാരിയെ പ്രേക്ഷകരാണ് കോമഡി ഉത്സവത്തിലേക്ക് നിർദ്ദേശിച്ചത്. നിരവധി ട്രോഫികളുമായി നിൽക്കുന്ന അഞ്ജനയുടെ ചിത്രം പങ്കുവച്ചതിനൊപ്പം ഈ കുട്ടിയെ കോമഡി ഉത്സവത്തിൽ പങ്കെടുപ്പിക്കുക എന്നുമാത്രമായിരുന്നു മെസ്സേജ്. ഇതനുസരിച്ച് കോമഡി ഉത്സവ വേദിയിൽ എത്തിയ ഈ കുട്ടിയുടെ മനോഹരഗാനം ഉത്സവ വേദിയെ ഒന്നാകെ ഞെട്ടിക്കുന്നതായിരുന്നു.

‘സംഗീതമേ അമര സല്ലാപമേ..’ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ ഉത്സവ വേദിയിൽ പാട്ടിന് തിരികൊളുത്തിയ ഈ ഗായിക പിന്നീട് മറ്റ് ഹിറ്റ് ഗാനങ്ങളും നടൻ പാട്ടും പാടി വേദിയെ സംഗീത ലഹരിയിലാഴ്‌ത്തി. അഞ്ജനയുടെ സംഗീതം കേൾക്കാം…