‘കബീർ സിങ്ങാ’കാനൊരുങ്ങി ഷാഹിദ് കപൂർ; പുതിയ ലുക്കിലെ ചിത്രങ്ങൾ കാണാം

തെന്നിന്ത്യ മുഴുവൻ താരംഗമായ ചിത്രമാണ് വിജയ് ദേവരകൊണ്ടയുടെ അർജുൻ റെഡ്‌ഡി. സന്ദീപ്  റെഡ്‌ഡി വേങ്ങ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ നായകനായി എത്തുന്നത് ഷാഹിദ് കപൂറാണ്. കബീർ സിങ് എന്നാണ് പുതിയ ചിത്രത്തിന്റെപേര്. പുതിയ ചിത്രത്തിൽ കബീർ സിങ് ആകാനുള്ള ശ്രമത്തിലാണ് ഷാഹിദ് കപൂറിപ്പോൾ.

ചിത്രത്തിന് വേണ്ടി താടിയും മീശയും വടിച്ച ഷാഹിദിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗങ്ങളില്‍ വിദ്യാര്‍ത്ഥിയായി അഭിനയിക്കുന്ന രംഗങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം താടിയും മീശയും കളഞ്ഞത്. തെലുങ്കില്‍ അര്‍ജുന്‍ റെഡ്ഡി ഒരുക്കിയ സന്ദീപ് വെങ്ങ തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്.

 

View this post on Instagram

 

On set. #kabirsingh

A post shared by Shahid Kapoor (@shahidkapoor) on