വിത്യസ്ത താളവുമായി ‘ഓട്ടര്‍ഷ’യിലെ ഗാനം; വീഡിയോ കാണാം

അനുശ്രീ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഓട്ടര്‍ഷ’. ചിത്രത്തിലെ ഒരു ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘ഓട്ടര്‍ഷ ഓട്ടി നടക്കും…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഓട്ടോറിക്ഷ തന്നെയാണ് ഗാനത്തിന്റെ പ്രമേയവും. സായന്താണ് ഗാനം ആലപിച്ചിരിക്കുന്നത്. രാജീവ് നായരുടെ വരികള്‍ക്ക് ശരത് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. ഓട്ടോ റിക്ഷയും ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരുമാണ് ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്നത്. തികച്ചും വിത്യസ്തമായ താളത്തിലുള്ളതാണ് പുതിയ ഗാനം.

സുജിത് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. കുറേയേറെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട ഇവരുടെ അനുഭവങ്ങളും ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നു.

അനിത എന്ന ഓട്ടോറിക്ഷ ഡ്രൈവറായിട്ടാണ് അനുശ്രീ ‘ഓട്ടര്‍ഷ’യില്‍ എത്തുന്നത്. ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

Read More: ‘പുതു ചെമ്പാ…’; ‘ഓട്ടര്‍ഷ’യിലെ പ്രണയഗാനം കാണാം

അനുശ്രീയ്ക്ക് പുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. എല്‍ ജെ ഫിലിംസിന്റെ ബാനറിലാണ് ‘ഓട്ടര്‍ഷ’ റിലീസ് ചെയ്തത്.