കലാലയത്തിന്റെ കഥ പറഞ്ഞ് ‘എയ് മാഷെ’; ശ്രദ്ധേയമായി ഒരു ഹ്രസ്വചിത്രം

സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ഒരു ഹ്രസ്വചിത്രം. ‘എയ് മാഷെ’ എന്നാണ് ഈ ഹ്രസ്വചിത്രത്തിന്റെ പേര്. കലലായ രാഷ്ട്രീയവും പ്രണയവുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് ഈ ഹ്രസ്വചിത്രത്തില്‍.

മുപ്പത് മിനിറ്റോളം ദൈര്‍ഘ്യമുണ്ട് ഈ ഹ്രസ്വചിത്രത്തിന്. യുട്യൂബില്‍ റിലീസ് ചെയ്ത ‘എയ് മാഷെ’ അറുപതിനായിരത്തോളം പേരാണ് ഇതിനോടകം കണ്ടത്. സ്‌നേഹത്തെയും സൗഹൃദത്തെയും പ്രണയത്തെയുമെല്ലാം വളരെ വൈകാരികമായാണ് ഹ്രസ്വചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സജില്‍ മംമ്പാടാണ് ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മലയാള പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഫ്ളവേഴ്‌സ് കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ വിപിന്‍ ബാലനാണ് ‘എയ് മാഷെ’ എന്ന ഹ്രസ്വചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്‌പോട് ഡബ്ബിങിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് വിപിന്‍ ബാലന്‍ പ്രേക്ഷകശ്രദ്ധ നേടിയത്.