‘300’ ന്റെ നിറവിൽ കോമഡി ഉത്സവം; പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ചില അൺകട്ട് തമാശകളുമായി ഒരു വീഡിയോ…

പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച മലയാളികളുടെ ഇഷ്ട റിയാലിറ്റി ഷോ കോമഡി ഉത്സവം മുന്നൂറ് എപ്പിസോഡുകൾ പിന്നിട്ട് വിജയക്കുതിപ്പിൽ മുന്നേറികൊണ്ടിരിക്കുകയാണ്.

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നർമ്മ മുഹൂർത്തങ്ങളുമായി എത്തുന്ന കോമഡി ഉത്സവത്തിന്റെ അണിയറയിലെ ചില തമാശകളാണ് 300-ആം എപ്പിസോഡിൽ പ്രേക്ഷകർക്കായി പങ്കുവെക്കുന്നത്.

മുന്നണിയിലെ കോമഡികൾ കണ്ട് ചിരിച്ചവർക്ക്  ഇനി പിന്നണിയിലെ ചില Uncut കോമഡികൾ കണ്ട് ചിരിച്ച് മരിക്കാം….


ഫ്ളവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിക്ക് ഏറെ സ്വീകാര്യതയാണ് മലയാളികൾക്കിടയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ നടനും റേഡിയോ ജോക്കിയുമായ മിഥുൻ രമേഷാണ് കോമഡി ഉത്സവത്തിന്റെ അവതാരകനായി എത്തുന്നത്. കലാകാരന്മാർക്ക് നൽകുന്ന നിറഞ്ഞ പ്രോത്സാഹനവും വ്യത്യസ്തമായ അവതരണവുമാണ് പരിപാടിയെ മലയാളികളുടെ ഇഷ്ട പരുപാടിയായി നിലനിർത്തുന്നത്.