ക്രിക്കറ്റ് കളിക്കാരനായി ദുൽഖർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ദുൽഖർ സൽമാൻ നായകനെത്തുന്ന രണ്ടാമത്തെ  ബോളിവുഡ് ചിത്രം സോയ ഫാക്ടറിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. ദുൽഖർ ക്രിക്കറ്റ് കളിക്കാരന്റെ ജേഴ്‌സി അണിഞ്ഞുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് പ്രാക്ടീസ് ചെയ്യുന്ന ദുൽഖറിന്റെ  വീഡിയോയും സമൂഹ മാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിൽ ദുൽഖർ എത്തുന്ന ചിത്രങ്ങൾ വൈറലായിരിക്കുന്നത്. മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുൽഖറിന് ക്രിക്കറ്റ് പരിശീലനം നൽകുന്നത്.

അനുജ ചൗഹാന്റെ 2008 ൽ പുറത്തിറങ്ങിയ ദ സോയാ ഫാക്ടർ  നോവലിനെ ആധാരമാക്കിയൊരുക്കുന്ന ചിത്രത്തിൽ   സോനം കപൂറാണ് ദുൽഖറിന്റെ  നായികനായെത്തുന്നത്. ഏപ്രിൽ 5 നു തീയേറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിനേതാവും തിരക്കഥാകൃത്തുമായ അഭിഷേക് ശർമയാണ്. അനുജ ചൗഹാന്റെ ബെസ്റ്റ് സെല്ലർ നോവലായ ദ സോയ ഫാക്ടർ എന്ന പുസ്തകവും പിടിച്ചു നിൽക്കുന്ന ദുൽഖർ സൽമാനെയും സോനം കപൂറിന്റെയും ചിതാരങ്ങളും നേരത്തെ വൈറലായിരുന്നു.

തികച്ചും വ്യത്യസ്തമായ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് സോനം കപൂർ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകരുമായി പങ്കു വെച്ചത്. നിഖിൽ എന്ന കഥാപാത്രമായി ദുൽഖറും സോയ സോളങ്കി എന്ന നായികാ കഥാപാത്രമായി സോനം കപൂറും സ്‌ക്രീനിലെത്തും.