കുടുബത്തിനൊപ്പം അവധി ആഘോഷിച്ച് ദിവ്യ ഉണ്ണി; ചിത്രങ്ങൾ കാണാം..

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന ദിവ്യ ഉണ്ണിയ്ക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും മാറിനിൽക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ പുതിയ ചിത്രവും ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ തവണ ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത് ഒരു ചിത്രത്തിന്  ആരാധകന്റെ ചോദ്യവും ദിവ്യ ഉണ്ണിയുടെ ഉത്തരവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Read more : കുട്ടികൾക്കൊപ്പം നൃത്തത്തിന് ചുവടുവച്ച് ദിവ്യ ഉണ്ണി; ചിത്രങ്ങൾ കാണാം

ചിത്രത്തിൽ ഭര്‍ത്താവ് എവിടെ എന്നായിരുന്നു ആരാധകന്റെ ചോദ്യം .. ഇതിനുള്ള ദിവ്യ ഉണ്ണിയുടെ മറുപടിയും ചിത്രത്തിനൊപ്പം എത്തി. മക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിനൊപ്പം ദിവ്യ എഴുതി. ഫോട്ടോഗ്രാഫറെ കാണണമെങ്കില്‍ ഈ ചിത്രം സൂം ചെയ്താല്‍ മതി. ദിവ്യ ഉണ്ണി കൂളിംഗ് ഗ്ലാസ് വച്ച് നില്‍ക്കുന്ന ചിത്രത്തില്‍ ഗ്ലാസില്‍ ഫോട്ടോഗ്രാഫറും പതിഞ്ഞിട്ടുണ്ടായിരുന്നു.