ഗജ ദുരന്തബാധിതര്‍ക്ക് സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്

ഗജ ചുഴലിക്കാറ്റില്‍ ദുരിതം ബാധിച്ചവര്‍ക്ക് സഹായ ഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്. കേരളത്തില്‍ പ്രളയം ബാധിച്ചപ്പോള്‍ തമിഴ്‌നാട്ടുകാര്‍ സഹായവുമായി എത്തിയത് കണ്ടതാണെന്നും അതിനാല്‍ ഗജ ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്ന തമിഴ്‌നാട്ടുകാരെ സഹായിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു.

ഗജയുടെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ചിട്ടുണ്ട്. നാഗപട്ടണം, തഞ്ചാവൂര്‍, വേളാങ്കണ്ണി, നാഗൂര്‍, പുതുക്കോട്ടൈ തുടങ്ങിയ ഭാഗങ്ങളിലാണ് സന്തോഷ് പണ്ഡിറ്റ് സഹായമെത്തിച്ചത്. ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതോടൊപ്പം അവരുടെ മറ്റ് ആവശ്യങ്ങള്‍ ചോദിച്ച് മനസിലാക്കാനും സന്തോഷ് പണ്ഡിറ്റ് ശ്രമിക്കുന്നുണ്ട്.

തമിഴനാട്ടിലെ രാമനാഥപുരം, പുതുക്കോട്ടൈ, കടലൂര്‍, തഞ്ചാവൂര്‍, നാഗപട്ടിണം, തിരുവാരൂര്‍ തുടങ്ങിയ മേഖലകലിലാണ് ഗജ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. കൃഷിനാശമടക്കം നിരവധിപേര്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ ചുഴലിക്കാറ്റില്‍ സംഭവിച്ചു. വിവിധ ഇടങ്ങളിലായി 45 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ

എന്ടെ തമിഴ്നാട് പര്യടനം തുടരുന്നു..”ഗജ” ചുഴലികാറ്റ് വ൯ തോതില് നാശം വരൂത്തിയ..20,000കോടിയോളം…നാഗപട്ടണം, തഞ്ചാവൂര്, വേളാന്കണ്ണി, നാഗൂ൪, പുതുകോട്ടൈ ഭാഗങ്ങളിലെല്ലാം സന്ദ൪ശിച്ച് നാശ നഷ്ടങ്ങള് നേരിട്ട ചില കുടുംബങ്ങള്ക്ക് കുഞ്ഞു സഹായങ്ങള് ചെയ്യുവാ൯ ശ്രമിക്കുന്നു..
നല്ല സ്നേഹമുള്ള നാട്ടുകാരാണേ..

ഇവിടെ പെയ്യുന്ന ശക്തമായ മഴ കാരണം എന്ടെ ദുരിതാശ്വാസ പ്രവ൪ത്തനങ്ങളെ ബാധിക്കുന്നുണ്ട്..നാഗപട്ടണത്തെ ഉള്ഗ്രാമങ്ങളില് എത്രയോ ദിവസങ്ങളായ് കരണ്ടില്ല…ഭൂരിഭാഗം പാവപ്പെട്ട കുടിലുകളില് കഴിയുന്നവരുടെ കുടിലും, agriculture ഉം, കന്നുകാലികളേയും “ഗജ” യിലൂടെ നഷ്ടപ്പെട്ടു..

ജോലി എടുക്കുവാ൯ പറ്റാത്തതും, മറ്റു വരുമാന മാ൪ഗ്ഗങ്ങളെല്ലാം ഇല്ലാതായതും പല കുടുംബങ്ങളേയും ദാരിദ്രത്തിലേക്ക് തള്ളിവിട്ടു…

ഞാ൯ നിരവധി കുടിലുകളും, കുടുംബങ്ങളൂം നേരില് സന്ദ൪ശിച്ചു..ഭൂരിഭാഗം പാവപ്പെട്ടവരുമായ് ആശയ വിനിമയം നടത്തി വരുന്നു. കുടുതലും ഉള്നാട൯ ഗ്രാമങ്ങളാണ് തെരഞ്ഞെടുത്തത്…

ഈ മേഖലയെ കുറിച്ചോ, ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കുറിച്ചോ നിങ്ങളില് ആ൪ക്കെന്കിലും അറിവുണ്ടെന്കില് എത്രയും പെട്ടെന്ന് എന്നെ അറിയിക്കുക..
കമന്ട് ബോക്സിലേക്ക് വിവരങ്ങളിടണേ…
അവ൪ക്ക് എന്തു സഹായമാണ് വേണ്ടത് എന്നു കൂടി അറിയിക്കുക..

നമ്മുടെ കേരളത്തിലെ പ്രളയ സമയം തമിഴ്നാട്ടുകാ൪ എത്രയോ കോടികളുടെ
സഹായം ചെയ്തിരുന്നു… ആ കടപ്പാട് ചെറിയ രീതിയിലെന്കിലും തിരിച്ച് കാണിക്കണമെന്ന് തോന്നി.. കുറച്ചുസ ദിവസങ്ങള് കൂടി ഞാനിവിടെ ഉണ്ടാകും…