‘ഹൃദയത്തില്‍ നികത്താനാകാത്ത വിടവ്’; മകളുടെ പിറന്നാള്‍ ദിനത്തില്‍ ചിത്ര

December 18, 2023

ശബ്ദമാധുര്യം കൊണ്ട് പ്രേക്ഷകമനസില്‍ പ്രത്യേക സ്ഥാനമുള്ള ഗായികയാണ് കെ.എസ് ചിത്ര മലയാളികള്‍ക്ക് മറക്കാനാകാത്ത ഒട്ടനവധി പാട്ടുകള്‍ സമ്മാനിച്ച ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു ഏക മകള്‍ നന്ദനയുടെ അകാലത്തിലുള്ള വേര്‍പാട്. നന്ദനയുടെ പിറന്നാള്‍ ദിനമായ ഇന്ന് ഹൃദയസ്പര്‍ശിയായ ആശംസയുമായി എത്തിയിരിക്കുകയാണ് ചിത്ര. ( KS Chithra painful birthday note for her late daughter Nandana )

നന്ദനയുടെ ചിത്രത്തടൊപ്പം പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്ദ്ധനേടുന്നത്. ഓരേ ദിവസം കഴിയുന്തോറും നിന്നെ കൂടുതല്‍ മിസ് ചെയ്യുന്നുവെന്നും ആ വിടവ് നികത്താന്‍ തനിക്ക് കഴിയില്ലെന്നുമാണ് ചിത്ര സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

‘എന്റെ ഹൃദയത്തില്‍ നീ ഒരു വലിയ വിടവ് അവശേഷിപ്പിച്ചു. അത് ഒരിക്കലും എനിക്ക് നികത്താന്‍ കഴിയില്ല. ദിവസങ്ങള്‍ കഴിഞ്ഞ് പോകുന്തോറും ഞാന്‍ നിന്നെ കൂടുതല്‍ മിസ് ചെയ്യുന്നു. പിറന്നാള്‍ ആശംസകള്‍ നന്ദന’- ചിത്ര കുറിച്ചു. പ്രിയ ഗായികയുടെ ഈ വാക്കുകള്‍ ആരാധകരുടെ മനസില്‍ നൊമ്പരമാകുകയാണ്.

വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍, 2002ലാണ് കെ.എസ്. ചിത്രയുടേയും ഭര്‍ത്താവ് വിജയശങ്കറിന്റേയും ജീവിതത്തിലേക്ക് നന്ദന എത്തുന്നത്. എന്നാല്‍ ഇരുവരുടെ സന്തോഷത്തിന് അധികനാള്‍ ആയുസ് ഉണ്ടായിരുന്നില്ല. 2011 ഏപ്രിലില്‍ ദുബൈയിലെ വില്ലയില്‍ നീന്തല്‍ കുളത്തില്‍ വീണുണ്ടായ അപകടത്തില്‍ നന്ദന മരണപ്പെടുകയായിരുന്നു. എട്ട് വയസായിരുന്നു പ്രായം.

Read Also : ‘നടനെക്കാള്‍ വലിയ മനുഷ്യസ്‌നേഹി, ബിന്ദു സന്തേഷത്തോട ഇരിക്കുന്നതിന് കാരണം മമ്മൂട്ടി’; ജോസ് തെറ്റയില്‍

മകളുടെ അകാലത്തിലെ വേര്‍പാട് ചിത്രയെ ഏറെ തളര്‍ത്തിയിരുന്നു. സംഗീത ജീവിതം വിട്ട് വീട്ടില്‍ ഒതുങ്ങിക്കൂടിയ ഗായികയെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് തിരികെ കൊണ്ടുവന്നത്.

Story Highlights : KS Chithra painful birthday note for her late daughter Nandana