തിയേറ്ററിൽ ചിരി നിറച്ച് ‘ജോണി ജോണി എസ് അപ്പാ’; കിടിലൻ പ്രോമോ സോങ് കാണാം…

November 1, 2018

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ‘ജോണി ജോണി എസ് അപ്പാ’ തീയേറ്ററിൽ പൊട്ടിച്ചിരി നിറച്ച് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ജോണി ജോണി യെസ് അപ്പായുടെ കിടിലന്‍ പ്രോമോ സോങാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ജി മാര്‍ത്താണ്ഡനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അനു സിത്തര, ഷറഫുദ്ദീന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ‘രാമന്റെ ഏദന്‍തോട്ടം’ എന്ന സിനിമയ്ക്കു ശേഷം കുഞ്ചാക്കോ ബോബനും അനു സിത്താരയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ‘ജോണി ജോണി യെസ് അപ്പ‘ എന്ന ചിത്രത്തിനുണ്ട്. ജോജി തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈശാഖ് രാജനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഹാസ്യം തന്നെയാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ചിത്രമാണെങ്കിലും നല്ലൊരു കുടുംബ ചിത്രം കൂടിയാണ് ‘ജോണി ജോണി യെസ് അപ്പ’.  ഒരുപിടി നര്‍മ്മ മൂഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ഈ ചിത്രം നിറഞ്ഞ  കൈയ്യടിയോടെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കിടിലൻ  പ്രോമോ സോങ് കാണാം…