കരിനീല കണ്ണുള്ള പെണ്ണെത്തി; ‘ജോസഫി’ലെ പുതിയ ഗാനം കാണാം

ജോജു ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം ജോസഫിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കരിനീല കണ്ണുള്ള’ എന്ന തുടങ്ങുന്ന ഒരു പ്രണയഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങൾക്കും  ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു  എത്തുന്നത്. ഷീഹി കബീറിന്റേതാണ് തിരക്കഥ.

ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് ജോസഫിന്റെ  നിര്‍മ്മാണം.

സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.