നിറയെ സസ്പെൻസുമായി ജോസഫ് എത്തി; കിടിലൻ ടീസർ കാണാം..

October 21, 2018

മലയാളികളുടെ പ്രിയതാരം ജോജു ജോര്‍ജ് നായകനായെത്തുന്ന ‘ജോസഫ്’ എന്ന ചിത്രത്തിന്റെ ടീസർ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നിറയെ സസ്പെൻസുകൾ നിറഞ്ഞതാണ് പുതിയ ടീസർ. ചിത്രം നവംബര്‍ 16 ന് തിയറ്ററുകളിലെത്തും. ജോജു ജോര്‍ജ് തന്നെ ചിത്രത്തിന്റെ റിലീസ് തീയതി താരത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഷീഹി കബീറിന്റേതാണ് തിരക്കഥ. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം.

സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.