പ്രേക്ഷക ശ്രദ്ധ നേടി ‘നട്ടുച്ചനേരം എങ്ങും കൂരാകൂരിരുട്ട്’

പ്രേക്ഷക ശ്രദ്ധ നേടി പുതിയ ചിത്രം ‘നട്ടുച്ചനേരം എങ്ങും കൂരാക്കൂരിരുട്ട്’. സ്ലോട്രെയിൻ മൂവീസിന്റെ ബാനറിൽ  രജനീഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നട്ടുച്ച നേരം എങ്ങും കൂരാക്കൂരിരുട്ട്. ചിത്രത്തിന്റെ മോഷൻ ഗ്രാഫിക്സ് ടൈറ്റിൽ പുറത്തിറങ്ങി. പുറത്തിറങ്ങിയ പുതിയ ടൈറ്റിലിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ രീതിയിലുള്ള ഈ ടൈറ്റിൽ ഏറ്റെടുത്ത് നിരവധി ആളുകളാണ് ഇതിനോടകം രംഗത്തെത്തിയത്.

പുതുമുഖ താരങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മലയാള സിനിമയിൽ നിന്നും നിരവധി താരങ്ങളും വേഷമിടുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എസ് ശ്രീകുമാർ തിരക്കഥ തയാറാക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനോജ് എ കെയാണ്.

ടെലിവിഷൻ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരു സൗഹൃദ കൂട്ടായ്മയാണ് ഈ ചിത്രത്തിന് പിന്നിൽ. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.