മലയാളത്തിലെ അനശ്വര കലാകാരന്മാരുടെ ശബ്ദവുമായി ഒരു കിടിലൻ മിമിക്രി; വീഡിയോ കാണാം

മമ്മൂട്ടി അനശ്വരമാക്കിയ അലക്സാണ്ടറുടെ ശബ്ദവുമായാണ് സാബുവെന്ന കലാകാരൻകോമഡി ഉത്സവ വേദിയിൽ എത്തുന്നത്. മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്ന എൻ എഫ് വർഗീസ്, നടനും സംവിധായകനുമായ ലാൽ, വ്യത്യസ്തമായ ശബ്ദത്തിനുടമയായ കൊച്ചുപ്രേമൻ എന്നിവർ ഒരേ ഡയലോഗുകൾ പറഞ്ഞാലെങ്ങനെയുണ്ടാകുമെന്ന് പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുകയാണ്  സാബു.

മമ്മൂട്ടിയുടെ തന്നെ  യാത്ര എന്നാ സിനിമയിലെ വികാര നിർഭരമായ വാക്കുകൾ അതേ ചാരുതയോടെ അവതരിപ്പിക്കുന്ന സാബു അനുകരണകലയുടെ കിടിലൻ പെർഫോമൻസുമായാണ്  കോമഡി ഉത്സവ വേദിയിലെത്തുന്നത്.