ഒടുവിൽ ആ രഹസ്യം പരസ്യമാക്കി സാക്ഷി ധോണി…

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ ധോണിയും ഭാര്യ സാക്ഷിയും. കഴിഞ്ഞ ദിവസം സാക്ഷിയുടെ പിറന്നാൾ ധോണിയും സുഹൃത്തുക്കളും ചേർന്ന് ഗംഭീരമാക്കിയിരുന്നു. പിറന്നാൾ ആഘോഷത്തിന് ശേഷം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം ധോണിയും സാക്ഷിയും ഒന്നിക്കാനുള്ള കാരണവും വ്യക്തമാക്കി സാക്ഷി.

താനും ധോണിയും ഒന്നിക്കാനുള്ള കാരണം ഇന്ത്യൻ താരമായിരുന്ന റോബിൻ  ഉത്തപ്പയാണെന്നാണ് സാക്ഷി വ്യക്തമാക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ റോബിൻ ഉത്തപ്പയ്ക്കും ഭാര്യ ശീതളിനും ഒപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് സാക്ഷി ഈക്കാര്യം വ്യക്തമാക്കിയത്.

ധോണിയും മകൾ സിവയും സുഹൃത്തുക്കളും ക്രിക്കറ്റിലെ പ്രിയ സുഹൃത്തുക്കൾക്കൊപ്പം മുംബൈയിലെ ഒരു റെസ്റ്റോറന്റിൽ വെച്ചാണ് സാക്ഷിയുടെ പിറന്നാൾ കഴിഞ്ഞ ദിവസം ആഘോഷമാക്കിയത്.

ഹാർദ്ദിക്‌ പാണ്ഢ്യ, സോഫി ചൗധരി, രാഹുൽ വൈദ്യ തുടങ്ങിയ താരങ്ങൾക്കൊപ്പം നൃത്തം ചെയ്‌തും പാട്ടുപാടിയുമൊക്കെയാണ് താരങ്ങൾ പിറന്നാൾ ആഘോഷമാക്കിയത്.  പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

 

View this post on Instagram

 

Girls gang ? ? Happy birthday sakshi di ?

A post shared by M.S Dhoni⏺️ (@ms.mahi7781) on