സൗണ്ട് എഫക്ടുകൾ ഡബ്ബ് ചെയ്യുന്ന അസാധ്യ പ്രകടനവുമായി ഒരു കലാകാരൻ; വീഡിയോ കാണാം

November 12, 2018

അനുകരണ കലയിൽ അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത സൗണ്ട് എഫക്ട് മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച രവി എന്ന അതുല്യ കലാകാരൻ കോമഡി ഉത്സവ വേദിയിൽ

മിമിക്രി എന്ന പേരിനപ്പുറം സൗണ്ട് ഇല്ല്യൂഷൻ എന്നു വിളിക്കുന്ന  അസാധ്യ പ്രകടനത്തിലൂടെ തികച്ചും വ്യത്യസ്തമായ രംഗങ്ങൾക്ക് സ്പോട്ട് എഫക്റ്റുകൾ നൽകുകയാണ് ഈ അസാധ്യ കലാകാരൻ.

ഹോളിവുഡ് ചിത്രത്തിലെ രംഗങ്ങളടക്കം നിരവധി സങ്കീർണങ്ങളായ ശബ്ദങ്ങൾ ഉൾക്കൊള്ളുന്ന രംഗങ്ങൾക്ക് ഒറ്റയ്ക്ക് ഡബ്ബ് ചെയ്ത് കാണികളെ അത്ഭുതപ്പെടുത്തുന്ന രവിയുടെ പ്രകടനം കാണാം…