കുട്ടികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ‘ലയൺ കിംഗ്’ വീണ്ടുമെത്തുന്നു; ടീസർ കാണാം..

എക്കാലത്തെയും പ്രിയപ്പെട്ട കുട്ടികളുടെ ചിത്രം ‘ദി ലയൺ കിംഗ്’ വീണ്ടും എത്തുന്നു. വെള്ളിത്തിരയിൽ വിസ്‌മയം സൃഷ്ടിച്ച ചിത്രം 1994 ലാണ് ആദ്യമായി റിലീസ് ചെയ്തത്. അനിമേഷൻ രുപത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ലൈവ് പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്.

നിരവധി ചിത്രങ്ങളിലൂടെ ഹോളിവുഡിൽ നിറസാന്നിധ്യമായിരുന്ന ജോൺ ഫവറോയാണ് പുതിയ ചിത്രവും വെള്ളിത്തിരയിൽ എത്തിക്കുന്നത്. കുട്ടികളുടെ എക്കാലത്തെയും മികച്ച ചിത്രമായ ലയൺ കിങ്ങിന്റെ ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഹോളിവുഡിലെ നിറസാന്നിധ്യം ഡൊണാൾഡ് ഗ്ലോവറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം സിംബായ്ക് ശബ്ദം കൊടുക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഫാൻസ്‌ സിമ്മറാണ്. ചിത്രത്തിന്റെ റീമേയ്ക്ക് വേർഷൻ അടുത്ത വര്ഷം ജൂലൈ 19 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ടീസർ കാണാം….