ജീവിതത്തിലെ വെല്ലുവിളികളോട് മാജിക്കും മിമിക്രിയുംകൊണ്ടൊരു പോരാട്ടം; വീഡിയോ കാണാം

ജീവിതത്തിലെ വെല്ലുവിളികള്‍ക്ക് മുമ്പില്‍ തളരാതെ കലയെ കൂട്ടുപിടിച്ച് മുന്നേറുന്ന കലാകാരനാണ് രാജീവ്. കെട്ടിട നിര്‍മ്മാണ ജോലിക്കിടെ സംഭവിച്ച ഒരു അപകടത്തെ തുടര്‍ന്ന് നട്ടെല്ലിന് ക്ഷതം സംഭവിച്ച രാജീവ്. മാജിക്കിലും മിമിക്രിയിലുമെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് ഈ കലാകാരന്‍.

കോമഡി ഉത്സവവേദിയിലെത്തിയ രാജീവ് തന്റെ മികവാര്‍ന്ന പ്രകടനംകൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. അനുകരണ കലയില്‍ തകര്‍പ്പന്‍ പ്രകടനമാണ് രാജീവ് കാഴ്ചവെച്ചത്. ശശി കലിംഗയുടെയും വെള്ളാപ്പള്ളി നടേശന്റെയും ലോട്ടറി കച്ചവടത്തിന്റെയുമെല്ലാം അനുകരണം രാജീവ് യാഥാര്‍ത്ഥ്യമെന്നു തോന്നുംവിധം അനുകരിച്ചു.

അനുകരണത്തിനുപുറമെ ചില ജാലവിദ്യകളും രാജീവ് വേദിയില്‍ അവതരിപ്പിച്ചു.