വെല്ലുവിളികള്‍ക്ക് അനുകരണ കലകൊണ്ടൊരു തകര്‍പ്പന്‍ മറുപടി; വീഡിയോ കാണാം

November 3, 2018

ജീവിതത്തിലെ വെല്ലുവിളികള്‍ക്കു മുമ്പില്‍ തോല്‍ക്കാന്‍ തയാറാകാത്ത മനസുമായി ജീവിക്കുന്ന കലാകാരനാണ് സുരേഷ്. തന്റെ ഏഴാം വയസില്‍ വിധി ശരീരത്തെ തളര്‍ത്തിയിട്ടും ഉള്ളം തളരാതെ ജീവതത്തോട് പോരാടുകയാണ് ഈ കലാകാരന്‍.

ചിത്രപ്പണികളും കരകൗശല വസ്തുക്കളുടെ നിര്‍മ്മാണവുമൊക്കെയാണ് ഈ കലാകാരന് കൂട്ട്. ഒപ്പം ശബ്ദാനുകരണങ്ങളിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട് സുരേഷ്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും സുരേഷിന് നല്‍കുന്ന പിന്തുണയും പ്രോത്സാഹനവും ചെറുതല്ല.

കോമഡിഉത്സവ വേദിയിലെത്തിയ സുരേഷ് തന്റെ കലാപ്രകടനംകൊണ്ട് പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടി. ശബ്ദാനുകരണംകൊണ്ട് ഉത്സവവേദിയെ ഈ കലാകാരന്‍ അമ്പരപ്പിച്ചു.