അനുകരണ കലയില്‍ തകര്‍പ്പന്‍ പ്രകടനവുമായി താഹ; വീഡിയോ കാണാം

ഒരു കാലത്ത് സ്‌കൂള്‍ കലോത്സവ വേദികളില്‍ നിറസാന്നിധ്യമായിരുന്നു താഹ എന്ന കലാകാരന്‍. കണ്ണൂര്‍ ജില്ലയിലെ പയ്യനൂരാണ് ഈ കലാകാരന്റെ സ്വദേശം. കോമഡി കലാമേളകള്‍ ചെയ്യുന്ന ഒരു കലാകാരന്‍കൂടിയാണ് താഹ.

പഠനകാലംമുതല്‍ക്കെ അനുകരണകലയില്‍ വിത്യസ്തമായ പ്രകടനങ്ങളാണ് ഈ കലാകാരന്‍ കാഴ്ചവെക്കാറ്. അതുകൊണ്ടുതന്നെ അനുകണകലയില്‍ വേറിച്ച പ്രകടനങ്ങള്‍ക്കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഈ കലാകാരന് കഴിഞ്ഞിട്ടുണ്ട്.

കോമഡി ഉത്സവവേദിയിലെത്തിയ താഹ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ശബ്ദാനുകരണമാണ് വേദിയില്‍ താഹ അവതരിപ്പിച്ചത്. കിളികളുടെയും വാഹനങ്ങളുടെയുംമെല്ലാം ശബ്ദം യഥാര്‍ത്ഥ്യമെന്നു തോന്നും വിധം താഹ അനുകരിച്ചു.