ഷാരൂഖ് ചിത്രം ‘സീറോ’യുടെ സെറ്റില്‍ തീപിടുത്തം..

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ സീറോയുടെ ഷൂട്ടിങ് സെറ്റില്‍ തീപ്പിടിത്തം. മുംബൈ ഫിലിം സിറ്റിയിലെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം ഉണ്ടായ സമയത്ത് ഷാരൂഖും സെറ്റിലൂണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

പ്രിയതാരം ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സീറോ’. മൂന്നടി പൊക്കത്തിലുള്ള കഥാപാത്രമായ് ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ എത്തുന്നു എന്നതാണ് സിനിമയുടെ മുഖ്യ ആകര്‍ഷണം. ബൗവാ സിംഗ് എന്നാണ് ‘സീറോ’യില്‍ ഷാരൂഖ് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ആനന്ദ് എല്‍ റായ് ആണ് സീറോയുടെ സംവിധാനം. ‘തനു വെഡ്‌സ് മനു’ എന്ന ചിത്രത്തിന് ശേഷം ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീറോ’. ചിത്രത്തില്‍ കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ, മാധവന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കത്രീനയ്ക്കും അനുഷ്‌കയ്ക്കും ഒപ്പമുള്ള ഷാരൂഖിന്റെ രണ്ടാമത്തെ ചിത്രമാണിത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രമായിരിക്കും ഷാരൂഖ് ആനന്ദന് കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ ചിത്രം. അടുത്ത മാസം 21നാണ് ചിത്രം റിലീസ് ചെയ്യുക.