‘നാണിത്തള്ള’യായി മലയാളക്കരയിൽ നിറഞ്ഞുനിന്ന കലാകാരൻ കോമഡി ഉത്സവ വേദിയിൽ; വീഡിയോ കാണാം..

നാണിത്തള്ള എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ അതുല്യ കലാകാരൻ ഹരിശ്രീ രാധാകൃഷ്ണൻ കോമഡി ഉത്സവ വേദിയിൽ. വർഷങ്ങളായി നിരവധി വേദികളിൽ നാണിത്തള്ളയായി നിറഞ്ഞാടുന്ന കഥാപാത്രം മലയാളക്കരയ്ക്ക് മറക്കാൻ  ആവാത്ത വ്യക്തിയായി മാറിക്കഴിഞ്ഞിരുന്നു.

നാല്പത് വർഷത്തിലധികമായി മിമിക്രി രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരം നിരവധി ഗായകരുടെ ശബ്ദത്തിൽ ഗായകനായും നിരവധി കലാകാരന്മാർക്ക് അനുകരണം നൽകിയും മിമിക്രി ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ്.

നിരവധി കോമഡി സ്കിറ്റുകളിലും സിനിമകളിലും ആസ്ഥാന കള്ളുകുടിയനായും നാണിത്തള്ളയായും നിറഞ്ഞുനിൽക്കുന്ന രാധാകൃഷ്ണന്റെ കിടിലൻ പെർഫോമൻസ് കാണാം…