ഐ ലീഗ്: ചര്‍ച്ചില്‍ ബ്രദേഴ്‌സുമായി ഗോകുലത്തിന് സമനില

ഐ ലീഗ് ഫുട്‌ബോളില്‍ മൂന്നാം ജയം ലക്ഷ്യമിട്ട് കളത്തിലറങ്ങിയ ഗോകുലം കേരള എഫ്‌സിക്ക് വിജയിക്കാനായില്ല. ചര്‍ച്ചില്‍ ബ്രദേഴ്‌സുമായി നടന്ന മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ഗോഗുലത്തിനായി അര്‍ജുന്‍ ജയരാജും ചര്‍ച്ചിലിനായി വില്ലിസ് പ്ലാസയും ഗോള്‍ നേടി.

മികച്ച രീതിയിലായിരുന്നു ഗോകുലം എഫ്‌സിയുടെ പ്രകടനം. എങ്കിലും മത്സരം സമനില കുരുക്കില്‍ പെട്ടു. ചര്‍ച്ചിലായിരുന്നു ആദ്യം ഗോള്‍ നേടിയത്. ഒപ്പമെത്താന്‍ 36-ാം മിനിറ്റുവരെ ഗോകുലത്തിന് കാത്തുനില്‍ക്കേണ്ടി വന്നു.

ചര്‍ച്ചിലിനെതിരെ നടന്ന മത്സരത്തിലും സമനില ലഭിച്ചതോടെ നിലവില്‍ ഒമ്പത് പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ് ഗോകുലം കേരള എഫ്‌സി. 16 പോയിന്റുകളുമായി ചെന്നൈ സിറ്റിയാണ് ഒന്നാമത്. പത്ത് പോയിന്റുകളുമായി ചര്‍ച്ചില്‍ ബ്രദേഴ്‌സ് രണ്ടാം സ്ഥാനത്താണ്.