‘ലൂസിഫർ’ ചിത്രീകരണം പൂർത്തിയായി; ആരാധകർക്കായി പുതുവർഷ സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് പൃഥ്വി

മലയാളത്തിന്റെ പ്രിയപ്പെട്ട പൃഥ്വി സംവിധായകനാകുന്ന ആദ്യ ചിത്രം ലൂസിഫറിന്റെ ചിത്രീകരണം പൂർത്തിയായി. ലൂസിഫറിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സംവിധായകന്‍ പൃഥ്വിരാജ് തന്നെയാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്.

എന്നാൽ ഈ വർഷത്തിന്റെ അവസാനത്തിൽ പുതുവർഷാംശംസകൾ നേരുന്നതിനൊപ്പം ആരാധകർക്കായി ഒരു സർപ്രൈസ് ഒരുക്കിയിട്ടുള്ളതായി പൃഥ്വി അറിയിച്ചു. ഇന്ന് ഉച്ചയോടുകൂടി ആ സർപ്രൈസ് ആരാധകരോട് അനൗൺസ് ചെയ്യുമെന്നും പൃഥ്വി ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു.

“ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇനി നാലു ദിവസത്തെ പാച്ചപ്പ് വര്‍ക്കുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ലക്ഷദ്വീപിലാണ് ഈ രംഗങ്ങള്‍ ചിത്രീകരിക്കേണ്ടത്. ലക്ഷദ്വീപിലേയ്ക്ക് ഇപ്പോള്‍ പോകാന്‍ കഴിയാത്തതു കൊണ്ടാണ് ചിത്രീകരണം നീണ്ടുപോയത്. ജനുവരിയിൽ  അത് പൂര്‍ത്തിയാകും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഡബ്ബിങ്ങും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌’

അതോടൊപ്പം ഏറ്റവും പുതിയ ചിത്രം നയന്റെ ചിത്രീകരണവും പൂർത്തിയായി. ഫെബ്രുവരിയിലാണ് റിലീസ്. ചിത്രത്തിന്റെ ട്രെയിലര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങുമെന്നും പൃഥ്വി പറഞ്ഞു..ഒപ്പം ആരാധകർക്കായി ഒരുക്കിയിട്ടുള്ള ഒരു സർപ്രൈസ് ഇന്ന് ഉച്ചയോടുകൂടി അനൗൺസ് ചെയ്യുമെന്നും പൃഥ്വി കൂട്ടിച്ചേർത്തു.