‘അവനെത്തി.. മിഥുന്റെ അപരൻ’; മിഥുന് ഇതിലും മികച്ച അപരൻ സ്വപ്നങ്ങളിൽ മാത്രം…വൈറലായ ടിക് ടോക് വീഡിയോ കാണാം..

ഫ്ലവേഴ്സ് ടിവിയിലെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ ലോകം മുഴുവൻ ആരാധകരുള്ള അവതാരകനായി മാറിയ താരമാണ് നടനും റേഡിയോ ജോക്കിയുമായ മിഥുൻ രമേശ്. ടിക് ടോക്കിലൂടെ മിഥുനെ അനുകരിച്ച് രംഗത്തെത്തിയ ഫവാസ് ഫൗസ് എന്ന ചെറുപ്പക്കാരനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. രൂപസാദൃശ്യത്തിൽ മിഥുനെ വെല്ലുന്ന സാമ്യവുമായെത്തിയ ഫവാസ്, മിഥുന്റെ ഹെയർ സ്റ്റൈലും, ഡ്രെസ്സിങ്ങുമെല്ലാം അതേപടി അനുകരിച്ചാണ് ടിക് ടോക് ചെയ്തിരിക്കുന്നത്.

ഇതിനുമുൻപും നിരവധി ആളുകൾ മിഥുന്റെ ശബ്ദവും സ്റ്റൈലുമെല്ലാം അനുകരിച്ച് രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും ഇത്രമാത്രം പെർഫെക്ഷനോടുകൂടി മിഥുന്റെ രൂപ സാദൃശ്യവുമായി ഒരാൾ എത്തുന്നത് ഇതാദ്യമാണെന്നാണ് എല്ലാവരുടെയും അഭിപ്രായം.

കോമഡി ഉത്സവമെന്ന ജനപ്രിയ പരിപാടിയിലൂടെ ലോക മലയാളികളുടെ പ്രിയങ്കരനായി മാറിയ മിഥുന്റെ ഈ അപരനെ ഉടൻ തന്നെ കോമഡി ഉത്സവത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കോമഡി ഉത്സവം അണിയറ പ്രവർത്തകർ.

ലോക മലയാളികളുടെ ഇഷ്ട പരിപാടിയായ കോമഡി ഉത്സവത്തിന്റെ ജനപ്രിയതയും മിഥുൻ എന്ന അവതാരകനോടുള്ള അതിരില്ലാത്ത സ്നേഹവുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

വൈറലായ ടിക് ടോക് വീഡിയോ കാണാം..

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.