ആകാംഷനിറച്ച് ‘നീയും ഞാനും’; പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം..

ഹാസ്യത്തിലൂടെ മലയാള പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നടനാണ് ഷറഫുദ്ദീന്‍. താരം നായകകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘നീയും ഞാനും’. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.  അനു സിത്താരയാണ്  നായികാ കഥാപാത്രമായി  ചിത്രത്തിലെത്തുന്നത്.

അഡ്വഞ്ചറായ ഒരു പ്രണയകഥയാണ് ചിത്രം. തട്ടമിട്ട് ചെറുചിരിയോടെ നടന്നു നീങ്ങുന്ന അനു സിത്താരയും കൈയില്‍ കാറ്റാടിയുമായി കള്ളച്ചിരിയോടെ ആ കാഴ്ച നോക്കി നില്‍ക്കുന്ന ഷറഫുദ്ദീനുമാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ നിറഞ്ഞുനില്‍ക്കുന്നത്. യാകൂബ് എന്ന കഥാപാത്രമായി ഷറഫുദ്ദീനും ആഷ്മി എന്ന കഥാപാത്രമായി അനു സിത്താരയും എത്തുന്നു. കോഴിക്കോടും മുംബൈയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

Read also:റാസല്‍ഖൈമയിലെ ആ രാജകുമാരന്‍ പ്രണയനായകനാകുന്നു; ‘നീയും ഞാനും’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി

എ കെ സാജനാണ് ‘നീയും ഞാനും’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഹരി നാരായണനാണ് സിനിമയിലെ ഗാനങ്ങളുടെ വരികള്‍ എഴുതിയിരിക്കുന്നത്. വിനു തോമസ് സംഗീതം പകര്‍ന്നിരിക്കുന്നു. ക്ലിന്റോ ആന്റണിയാണ് ഛായാഗ്രഹണം. ചിത്രം ജനുവരിയില്‍ തീയറ്ററുകളിലെത്തും.

സിജു വിത്സന്‍, അജു വര്‍ഗീസ്, ദിലീഷ് പോത്തന്‍, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ്, സുധി, വിഷ്ണു ഉണ്ണികൃഷ്ണന്‍, സുരഭി തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.