”നന്ദി സത്യൻ അങ്കിൾ, എന്റെ അച്ഛനെ തിരിച്ചുകൊണ്ടുവന്നതിന്” വൈറലായി വിനീത് ശ്രീനിവാസന്റെ പോസ്റ്റ്

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ് ഞാൻ പ്രകാശൻ എന്ന ചിത്രം. സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഫഹദ് ഫാസിൽ അഭിനയിച്ച ചിത്രത്തിലൂടെ തന്റെ അച്ഛനെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചതിൽ സത്യന്‍ അന്തിക്കാടിന് നന്ദി കുറിച്ചുകൊണ്ടുള്ള വിനീത് ശ്രീനിവാസന്റെ പോസ്റ്റാണ് വൈറലാകുന്നത്..

’നന്ദി സത്യന്‍ അങ്കിള്‍, എന്റെ അച്ഛനിലെ ഏറ്റവും മികച്ച അഭിനയം ഒരിക്കല്‍കൂടി പുറത്തുകൊണ്ടുവന്നതിന്’ എന്നാണ് വിനീത് കുറിച്ചത്. സത്യന്‍ അന്തിക്കാടിനോടൊപ്പമുള്ള ശ്രീനിവാസന്റെ മനോഹരമായൊരു ചിത്രവും പങ്കുവെച്ചുകൊണ്ടാണ് വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചിത്രം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് താരം നന്ദിയും അറിയിച്ചു.

പ്രകാശന്‍ തന്‍റെ പേര് പി.ആര്‍ ആകാശ് എന്ന് രേഖകളിലൂടെ മാറ്റുന്നതും തുടര്‍ന്ന് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥക്ക് ശേഷം ഫഹദ് ഫാസില്‍-സത്യന്‍ അന്തിക്കാട് കൂട്ട്കെട്ടില്‍ ഒരുങ്ങിയ ചിത്രത്തില്‍ മികച്ച അഭിനയമാണ് ഫഹദ് കാഴ്ച്ച വെക്കുന്നത്.