‘ഇങ്ങനെയൊക്കെ ഒരാൾക്ക് പെരുമാറാൻ പറ്റുമോ? എന്തൊരു മനുഷ്യനാണ് കുഞ്ഞിക്ക നിങ്ങൾ’; ദുൽഖറിനെ പ്രശംസിച്ച് പുതുമുഖനായകൻ..

മലയാളത്തിലും, തെലുങ്കിലും ഹിന്ദിയിലുമൊക്കെയായി നിരവധി ആരാധകരുള്ള താരമാണ് മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്ക ദുൽഖർ സൽമാൻ. നല്ലൊരു അഭിനേതാവ് എന്നതിന് പുറമെ നല്ലൊരു വ്യക്തിയും കൂടിയാണ് അദ്ദേഹമെന്നതിന് നിരവധി സംഭവങ്ങളും നമ്മൾക്ക് മുന്നിലുണ്ട്.

യാതൊരു താരപരിവേഷങ്ങളുമില്ലാതെ ഒരു സാധാരണക്കാരനായി ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ള കുഞ്ഞിക്കയെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ആനന്ദ് നന്ദു എന്ന പുതുമുഖ നടൻ. ഓട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ആനന്ദ് നന്ദു.

ആനന്ദ് നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

എന്തൊരു മനുഷ്യനാണിത്….
ഇങ്ങനെയൊക്കെ ഒരാൾക്ക് പെരുമാറാൻ പറ്റുമോ….?
വെറുതെയല്ല നിങ്ങളെ എല്ലാവരും ചങ്കായി കാണുന്നെ …..
ഇന്നത്തെ ദിവസം ഒരു കാലത്തും മറക്കാത്ത ദിവസമാണെന്റെ കുഞ്ഞിക്ക……
കലൂർ സ്റ്റേഡിയത്തിൽ വെച്ച് “ഓട്ടം” സിനിമയിൽ അഭിനയിച്ചയാളാണെന്ന് പറഞ്ഞ് അസ്സോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ പരിചയപെടുത്തുമ്പോൾ എഴുന്നേറ്റ് വന്ന് എന്റെ കൈ പിടിച്ചതും ചേർത്തു നിർത്തി വിശേഷങ്ങൾ ചോദിച്ചതും ഫോട്ടോ എടുക്കാൻ സമ്മതിച്ചതും….
ആദ്യമായി കാണുന്ന ഒരാളോട് എങ്ങനെ……..ഇങ്ങനെ…….ഇത്ര സ്നേഹത്തോടെ, ആ excitement ഇപ്പോഴും മാറുന്നില്ല.. അപ്പൊ എടുത്ത ഫോട്ടോ ആ നിമിഷം post ചെയ്തതാ. “എന്നാലും you are really a great man Dulquer Salmaan