ക്രിക്കറ്റില്‍ മാത്രമല്ല അഭിനയത്തിലും തിളങ്ങി ധോണിയും പാണ്ഡ്യയും; വീഡിയോ കാണാം

ബാറ്റിങിലും ബൗളിങിലുമെല്ലാം ആരാധകരെ വിസ്മയിപ്പിച്ച ക്രിക്കറ്റ് ഇതിഹാസങ്ങള്‍ എംഎസ് ധോണിയും ഹാര്‍ദിക് പാണ്ഡ്യയും അഭിനയംകൊണ്ടും ആരാധകരുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണിപ്പോള്‍. ഇരുവരും ഒന്നിച്ചഭിനയിച്ച ഒരു പരസ്യചിത്രമാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.

സ്റ്റാര്‍ ചാനലിന് വേണ്ടിയുള്ള ഒരു പരസ്യചിത്രത്തിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു മരക്കൊമ്പിലിരുന്ന് ബൈനോകുലറിലൂടെ ക്രിക്കറ്റ് മത്സരം വീക്ഷിക്കുകയാണ് ഇരുവരും. ഈ പരസ്യരംഗം ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. നിരവധി പേര്‍ ഈ പരസ്യചിത്രം പങ്കുവെയ്ക്കുന്നുണ്ട്.