ഓർമ്മകൾക്ക് ജീവൻ പകർന്ന് ‘കുമ്പളങ്ങി നൈറ്റ്സ്’; ഗാനം കേൾക്കാം..

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്..

വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫഹദ് ഫാസിലിനൊപ്പം ഷെയ്ന്‍നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ സാഹിര്‍ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ്  കുമ്പളങ്ങി നൈറ്റ്‌സ്.

ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ദൂരദര്‍ശന്റെ പഴയ സിഗ്നേച്ചര്‍ ഈണത്തിന് നൃത്തം ചെയ്യുന്ന നാല് പേരോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ‘പണ്ട് പുഴുവടിച്ച് പല്ല് പോയത് ഓര്‍മ്മയുണ്ടോ’ എന്ന ഡയലോഗോടുകൂടി ടീസര്‍ അവസാനിക്കുന്നു. ഫാമിലി ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രം ഫെബ്രുവരി 7 ന് തീയറ്ററുകളിലെത്തും.