പ്രായത്തെ വെല്ലുന്ന പ്രകടനവുമായി ലാലേട്ടൻ; വീഡിയോ പങ്കുവെച്ച് പീറ്റർ ഹെയ്‌ൻ, വീഡിയോ കാണാം..

തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയാറാകുന്ന കലാകാരനാണ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ. ശ്രീകുമാരമേനോൻ സംവിധാനം നിർവഹിച്ച ഒടിയനാണ് മോഹൻലാലിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്‌ൻ ആക്ഷൻ നിർവഹിച്ച ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.

ചിത്രത്തിലെ ആ ആക്ഷൻ രംഗങ്ങൾ ഡ്യുപ് ഇല്ലാതെ മോഹൻലാൽ ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. പീറ്റർ ഹെയ്‌ൻ തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നതും. മോഹൻലാൽ എന്ന അത്ഭുത കലാകാരന്റെ ഉർജ്ജസ്വലതയും അസാമാന്യ മെയ്‌വഴക്കവും കാണിക്കുന്നതാണ് ഈ വീഡിയോ. വീഡിയോ കാണാം…