സുപ്രിയയ്ക്ക് ആശംസകളുമായി പാർവതി, ‘9’ നായി കാത്തിരിക്കുന്നുവെന്നും താരം; വീഡിയോ കാണാം…

ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘നയൺ’. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ആദ്യമായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പുതിയ നിർമ്മാണ സംരംഭം ആരംഭിച്ച ചിത്രത്തിന് ആശംസകളുമായി നടി പാർവതി തിരുവോത്ത് രംഗത്തെത്തി.

ഒരു വിഷ്വല്‍ ത്രില്ലിങ് ട്രീറ്റിനായി കാത്തിരിക്കുകയാണ് താനെന്നും ടീം നയന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും പാര്‍വതി പറഞ്ഞു. ആദ്യമായി നിര്‍മാണരംഗത്തേക്ക് കടക്കുന്ന പ്രിയ സുഹൃത്ത് കൂടിയായ സുപ്രിയയ്ക്ക് പ്രത്യേക ആശംസയും പാര്‍വതി നേര്‍ന്നു. സുപ്രിയയെ ഇന്‍ഡസ്ട്രിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്.

ചിത്രത്തിൽ ഡോക്ടർ ഇനയത് ഖാൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ കാവൽമാലാഖയും സംരക്ഷകനും അച്ഛനുമാകുന്ന ആൽബർട്ട് എന്ന കഥാപാത്രത്തെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. സയൻസ് ഫിക്ഷൻ സ്വഭാവമുള്ള ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ച്ചേഴ്‌സും ചേർന്നാണ് നിർമിക്കുന്നത്.

ഷാൻ റഹ്മാൻ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രം ഫെബ്രുവരി 7 ന് തിയേറ്ററുകളിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്. . മലയാളത്തിൽ ഇങ്ങനെയൊരു ചിത്രം ഇതാദ്യമാണെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിക്കുന്നത്..

മലയാള സിനിമയിൽ പുതിയ വഴികൾ വെട്ടിത്തെളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭാര്യ സുപ്രിയക്കൊപ്പം ചേർന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പുതിയ നിർമ്മാണ സംരംഭം ആരംഭിച്ചതെന്ന് താരം നേരെത്തെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.