ഗ്യാലറിയിൽ മകന് കണ്ണായി ഒരമ്മ; വൈറലായ വീഡിയോ കാണാം..

ലോകം മുഴുവൻ ആരാധകരുള്ള, ലോക ജനതയുടെ ഹരമായി മാറിയ കൽപ്പന്തുകളിയെ നെഞ്ചോട് ചേർത്തുവെച്ച ഒരു ആരാധകനും അവന്റെ ഫുട്ബോൾ പ്രേമിയായ അമ്മയുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കണ്ണിന് കാഴ്ചയില്ലാത്ത ഈ ഫുട്ബോൾ ആരാധകന് പക്ഷെ കണ്ണും കയ്യുമാകുകയാണ് ഈ അമ്മ.

ചെറുപ്പത്തിലെ ഓട്ടിസം ബാധിച്ച മകനെയും കൊണ്ട് ഈ ‘അമ്മ എല്ലാ ഫുട്ബോൾ മത്സരങ്ങളും കാണാൻ പോകും. കളിയിൽ നടക്കുന്നതെല്ലാം ഒന്നും തെറ്റാതെ മകന്  പറഞ്ഞും കൊടുക്കും.

സിൽവിയ ഗ്രെക്കോ തികഞ്ഞ ഫുട്ബോൾ ആരാധികയാണ്. പന്ത്രണ്ട് വയസുകാരനായ നിക്കോളാസും സാവോ പോളോ അടിസ്ഥാനമാക്കിയുള്ള പാൽമിറാസിന്റെ കടുത്ത ആരാധികരാണ്.

ബ്രസീലിലെ ഗ്യാലറിയിൽ മകന് കളി വിവരിച്ച് നൽകുന്ന സിൽവിയയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നു. ഈ അമ്മയുടെയും മകന്റെയും സ്നേഹം കണ്ട്  നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകളുമായി രംഗത്തുവന്നത്. വൈറലായ വീഡിയോ കാണാം.