തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ശ്രിത ശിവദാസ്; ആദ്യ ചിത്രം സന്താനത്തിനൊപ്പം…

വളരെ കുറച്ച് ചിത്രങ്ങളിലൂടെത്തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ നായികയാണ് ശ്രിത ശിവദാസ്. മലയാളത്തിന് ശേഷം തമിഴിലേക്കും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരമിപ്പോൾ. സന്താനം നായകനാകുന്ന കോമഡി ഹൊറർ ചിത്രം ധില്ലുകു ധുഡ്ഡു -2വിൽ നായികയായാണ് ശ്രിത തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

സൂപ്പര്‍ഹിറ്റ് ചിത്രമായ ധില്ലുകു ധുഡ്ഡുവിന്റെ രണ്ടാം ഭാഗമാണ് ഇത്. ചിത്രത്തിന്റെ ആദ്യത്തെ ഷെഡ്യൂൾ കേരളത്തിലായിരുന്നു. ചോറ്റാനിക്കരയായിരുന്നു ആദ്യ ഷെഡ്യൂൾ. ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രിത ശിവദാസിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.

ചിത്രം തമിഴിലാണെങ്കിലും മലയാളവും തമിഴും പറയുന്ന നായികയായാണ് ശ്രിത ചിത്രത്തിൽ വേഷമിടുന്നത്. ഹൊറർ കോമഡി ചിത്രമായ ധില്ലുകു ധുഡ്ഡുവിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫെബ്രുവരി 7 ന് റിലീസിനെത്തുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.


🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.