വെള്ളിത്തിരയില്‍ മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച താരമാണ് കുഞ്ചാക്കോ ബോബന്, ഹാസ്യവും പ്രണയവുമെല്ലാം ചാക്കോച്ചന് നന്നായി വഴങ്ങും. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത് കുട്ടിത്തരം വിട്ടുമാറാത്ത ചാക്കോച്ചന്റെ ഒരു വീഡിയോയാണ്. താരം തന്നെയാണ് കുട്ടിക്കരണം മറിയുന്നതിന്റെ രസകരമായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും.
‘എന്റെ കുട്ടിക്കരണം ആവശ്യപ്പെട്ടവര്‍ക്ക്… നിങ്ങളിലെ കുട്ടിയെ ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുക’ എന്ന ചെറിയൊരു കുറിപ്പും ചേര്‍ത്തണ് രസകരമായ കുട്ടിക്കരണംമറിച്ചിലിന്റെ വീഡിയോ കുഞ്ചാക്കോ ബോബന് ആരാധകര്‍ക്കായി പങ്കുവെച്ചത്.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.