മരണമാസായി സൂര്യ; ‘എൻജികെ’യുടെ ടീസർ കാണാം..

തമിഴകത്തും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള സൂര്യ, നായകനായി എത്തുന്ന പുതിയ ചിത്രം എൻജികെയുടെ ടീസർ പുറത്തുവിട്ടു. നന്ദ ഗോപാൽ കുമരൻ എന്ന രാഷ്ട്രീയപ്രവർത്തകനായാണ് ചിത്രത്തിൽ സൂര്യ എത്തുന്നത്.

സൂര്യ ആരാധകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എൻജികെ. ശെല്‍വരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൽ ദേശീയ സുരക്ഷ ഉദ്യോഗസ്ഥനായിട്ടാണ് സൂര്യ വേഷമിടുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും ചിത്രമെന്നാണ് സൂചന. രാകുല്‍ പ്രീതും സായ് പല്ലവിയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. നേരത്തെ സൂര്യ ചെഗുവേര സ്റ്റൈല്‍ തൊപ്പി വച്ചിട്ടുള്ള പോസ്റ്റര്‍ ചിത്രത്തിന്റേതായി പുറത്തുവിട്ടിരുന്നു. ചിത്രം ഏപ്രിൽ പത്തിന് റിലീസ് ചെയ്യും.