‘നന്ദി മമ്മൂക്ക, ഞങ്ങളെ ഇങ്ങനെ പ്രചോദിപ്പിക്കുന്നതിന്’; വൈറലായി സൂര്യയുടെ വാക്കുകൾ

തമിഴിലും തെലുങ്കിലും ഒരേ സമയം മികച്ച ചിത്രങ്ങൾ കാഴ്ച്ചവെച്ച് തെന്നിന്ത്യ മുഴുവൻ പ്രചോദനമായിക്കൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ മമ്മൂട്ടി. റാം സംവിധാനം ചെയ്ത ‘പേരൻപി’ലൂടെ പത്ത് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

വൈ എസ് ആറിന്റെ ജീവിതകഥ പറയുന്ന ‘യാത്ര’ എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ മമ്മൂട്ടി താരമാകുന്നത്. രണ്ട് ചിത്രങ്ങളും മികച്ച വിജയം നേടി മുന്നേറുമ്പോൾ താരത്തിന്റെ അഭിനയത്തിന് പ്രശംസയുമായി നിരവധി താരങ്ങളാണ് എത്തുന്നത്.

തമിഴ് സിനിമയിലെ നൻപൻ സൂര്യയുടെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഇന്ത്യൻ സിനിമയുടെ എല്ലാ സത്യത്തോടും ശുദ്ധിയോടും കൂടി ഞങ്ങളെ ഇങ്ങനെ പ്രചോദിപ്പിക്കുന്നിത്, രണ്ടു ചിത്രത്തിന്റെ അണിയറക്കാർക്കും നന്ദി അറിയിക്കുന്നതായി സൂര്യ ട്വിറ്ററിൽ കുറിച്ചു. ഇതിനു പിന്നാലെഇതിനു പിന്നാലെ സൂര്യയുടെ ട്വീറ്റിന് നന്ദിയർപ്പിച്ച് മമ്മൂട്ടിയും രംഗത്തെത്തി.