വീട്ടിലിരുന്ന് പാട്ടുപാടി കയ്യടിനേടിയ ശ്രീദേവിക്ക് സർപ്രൈസ് ഒരുക്കി കോമഡി ഉത്സവവേദി; വീഡിയോ കാണാം

സമൂഹ മാധ്യമങ്ങളിൽ പാട്ടുപാടി തരംഗമായ വീട്ടമ്മയാണ് ശ്രീദേവി അനിൽ നായർ. സംഗീതം പഠിച്ചിട്ടെല്ലെങ്കിലും വളരെ മനോഹരമായി പാട്ടുപാടുന്ന ശ്രീദേവിയുടെ വീഡിയോ ശ്രീദേവി അറിയാതെ സോഷ്യൽ മീഡിയയിൽ മകൻ പങ്കുവെക്കുകയായിരുന്നു. പിന്നീട്‌ സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായി.

വീട്ടിലിരുന്ന് പാട്ടുപാടി വൈറലായ  ശ്രീദേവി എന്ന ഗായികയ്ക്ക് വേദി ഒരുക്കി കോമഡി ഉത്സവവേദി. പത്തനംതിട്ടയിൽ സ്ഥിരതാമസമാക്കിയ ഈ വീട്ടമ്മയുടെ പാട്ടുകൾ മകനാണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. വീട്ടിലിരുന്ന് വെറുതെ പാട്ടുപാടിയ ഈ വീട്ടമ്മ ഇന്ന് സോഷ്യൽ മീഡിയയിൽ താരമാണ്.

ഉത്സവ വേദിയിൽ എത്തിയ ശ്രീദേവി മൂന്ന് പാട്ടുകളാണ് ആലപിച്ചത്. മൂന്ന് പാട്ടുകൾക്കും നിറഞ്ഞ കൈയ്യടിയാണ് വേദിയിൽ നിന്നും ലഭിച്ചത്. എന്നാൽ വേദിയെ കൂടുതൽ ആവേശത്തിലാഴ്ത്തിയത് ശ്രീദേവിക്കായി ഉത്സവ വേദി ഒരുക്കിയ സർപ്രൈസാണ്. രണ്ട് വർഷമായി വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് അനിൽ ഉത്സവ വേദയിൽ എത്തിയത് ശ്രീദേവിയെ ഞെട്ടിച്ചു.

കോമഡി ഉത്സവവേദിയിൽ എത്തിയ ശ്രീദേവിക്ക് വേദിയിൽ ഒരുക്കിയ സർപ്രൈസ് കാണാം..