ഗൂഗിള്‍ ‘ഇന്‍ബോക്‌സ്’ ഏപ്രില്‍ രണ്ട് വരെ മാത്രം

ഗൂഗിള്‍ ഇമെയില്‍ ആപ്ലിക്കേഷന്‍ ദിവസത്തില്‍ ഒരു തവണയെങ്കിലും ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. അത്രയ്ക്ക് ജനകീയമാണ് ഈ ആപ്ലിക്കേഷന്‍. ഗൂഗിളിന്റെ ഇമെയില്‍ ആപ്ലിക്കേഷനായ ഇന്‍ബോക്‌സും ഉപഭോക്താക്കള്‍ക്ക് സുപരിചിതമാണ്. ഇന്‍ബോക്‌സ് ആപ്ലിക്കേഷനിലൂടെ ഇമെയിലിലെ ഇന്‍ബോക്‌സ് മെസേജുകള്‍ എളുപ്പത്തില്‍ പരിശോധിക്കാവുന്നതാണ്. എന്നാല്‍ ഇന്‍ബോക്‌സ് നിര്‍ത്താന്‍ തീരുമാനമായി. ഗൂഗിള്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുമുണ്ട്. ഏപ്രില്‍ 2 മുതല്‍ ഇന്‍ബോക്സ് പ്രവര്‍ത്തന രഹിതമാകും.  നിലവില്‍ ഇന്‍ബോക്‌സ് ഉപയോഗിക്കുന്നവര്‍ ഇമെയിലിലേക്ക് മാറണമെന്നും ഗൂഗിള്‍ ഓര്‍മ്മപ്പെടുത്തുന്നു.

എന്നാല്‍ എന്തുകൊണ്ടാണ് ഇന്‍ബോക്‌സ് നിര്‍ത്തലാക്കുന്നത് എന്ന് ഗുഗിള്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം വലിയ തോതിലുള്ള സ്വീകാര്യത ഇന്‍ബോക്‌സ് ആപ്ലിക്കേഷന് ലഭിക്കത്തതാവാം കാരണമെന്നാണ് സൂചന. അതേസമയം ജിമെയിലിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്‍ബോക്സ് നിര്‍ത്തുന്നതെന്നും ഗൂഗിള്‍ അവകാശ വാദം ഉന്നയിക്കുന്നുണ്ട്. 2014 ലാണ് ഗൂഗിള്‍ ഇമെയില്‍ ആപ്ലിക്കേഷനായ ഇന്‍ബോക്‌സ് ആവതരിപ്പിച്ചത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കത്തക്ക വിധത്തിലായിരുന്നു അവതരണം. ജിമെയിലിന്റെ ഡെസ്‌ക് ടോപ്പ് ആപ്ലിക്കേഷനേക്കാള്‍ കൂടുതല്‍ സോവനങ്ങളും ഇന്‍ബോക്‌സ് ആപ്ലിക്കേഷനില്‍ അവതരിപ്പിച്ചിരുന്നു. സ്മാര്‍ട് റിപ്ലേ സംവിധാനം, നോട്ടിഫിക്കേഷനുകളില്‍ നിന്നും പ്രധാനപ്പെട്ടവ തിരഞ്ഞെടുക്കാനുള്ള ഫീച്ചര്‍ തുടങ്ങിയവയെല്ലാം ഇന്‍ബോക്‌സില്‍ ലഭ്യമാണ്.

Read more:രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശീലമാക്കാം ഈ ഭക്ഷണങ്ങള്‍

വേഗത്തില്‍ സന്ദേശങ്ങള്‍ തയാറാക്കാന്‍ സഹായിക്കുന്ന സ്മാര്‍ട് കംപോസ് ഫീച്ചറും ഇന്‍ബോക്‌സിലാണ് ആദ്യം അവതരിപ്പിച്ചത്. മൊബൈല്‍, ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ അവതരിപ്പിച്ച പല ഫീച്ചറുകളും ഇന്‍ബോക്‌സിലും അവതരിപ്പിച്ചിരുന്നു. എന്നാല്‍ നേരത്തെ തന്നെ ഇന്‍ബോക്‌സ് നിര്‍ത്താന്‍ പോകുന്നു എന്ന സൂചനയും ഗൂഗിള്‍ നല്‍കിയിരുന്നു. നിലവില്‍ ഇന്‍ബോക്‌സ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ജിമെയിലിലേക്ക് മാറാം. അല്ലെങ്കില്‍ ഗൂഗിള്‍ ടാസ്‌ക്, ഗൂഗിള്‍ കീപ്പ് അപ്പ് തുടങ്ങിയവയിലേക്കോ മാറാം എന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയിരിക്കുന്നത്.  എന്നാല്‍ പകരം സംവിധാനങ്ങളുള്ളതിനാല്‍ ഉപഭോക്താക്കളെ ഈ നിര്‍ത്തലാതക്കല്‍ അത്ര കാര്യമായി ബാധിക്കാന്‍ ഇടയില്ല.