ലോകത്തിന് മുഴുവൻ പ്രചോദനമായി ഈ ദമ്പതിമാർ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ…

മനോഹരമായ പ്രണയത്തിന്റെ ഉത്തമമാതൃകയായി സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ് ഷിഹാബുദീനും ഭാര്യ ഷഹാന ഫാത്തിമയും. ജന്മനാ ഷിഫാബുദീന് കയ്യും കാലും ഇല്ല എങ്കിലും മറ്റൊന്നുണ്ട് ഈ ചെറിയ വലിയ മനുഷ്യന് മുന്നിൽ, വൈകല്യങ്ങളെ മനക്കരുത്തുകൊണ്ട് നേരിടാനുള്ള ആത്മധൈര്യം.

ഷിഫാബുദീന്റെ യാത്രകളിൽ പ്രണയം പകർന്ന് കരുത്തായി ഭാര്യ ഷഹാനയും ഒപ്പമുണ്ട്. ഷിഫാബുദീൻ വലിയ ചിത്രകാരനും, ഡാൻസുകാരനും ഒപ്പം നല്ലൊരു മനുഷ്യനും കൂടിയാണ്. ഷിഫാബുദീൻ ഒരു കലാകാരൻ മാത്രമല്ല, വലിയ തിരക്കുള്ള ഒരു ബിസിനസുകാരൻ കൂടിയാണ്. എന്നാൽ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം സമയം ചിലവഴിച്ച് ലോകം മുഴുവനുമുള്ളവർക്ക് സന്തോഷം പകരുകയാണ് ഈ കലാകാരൻ.

പവിത്രമായ പ്രണയത്തിന്റെ സുന്ദരവും സുരഭിലവുമായ മുഹർത്തങ്ങൾ കോർത്തിണക്കിയ ഇരുവരുടെയും ഒരു മനോഹര ടിക് ടോക്ക് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നിരവധി ആളുകളാണ് ഈ ടിക് ടോക്ക് വീഡിയോയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.


ഏറ്റവും പുതിയ കുമ്പളങ്ങി നൈറ്റ്‌സിലെ പ്രണയഗാനം ഉൾപ്പെടെ പുതിയതും പഴയതുമായ നിരവധി ഗാനങ്ങൾ കോർത്തിണക്കിയാണ് ഇരുവരുടെയും മനോഹര വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ജീവിതത്തിൽ ചെറിയ കാര്യങ്ങളിൽ പോലും നിരാശരാകുന്നവർക്ക് പ്രചോദനമാകുകയാണ് ഈ ദമ്പതിമാർ. വൈകല്യങ്ങളെ മനക്കരുത്തുകൊണ്ട് തോൽപ്പിക്കുന്ന ഈ ദമ്പതികളുടെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.

Read also : ആശംസകൾക്കും സ്റ്റാറ്റസുകൾക്കുമപ്പുറം സന്തോഷം പകർന്ന് ഒരു ‘സന്തോഷദിനം’

ജീവിതത്തിൽ എല്ലാ സൗകര്യങ്ങളും ലഭിച്ചാലും മനുഷ്യന് തനിക്കില്ലാത്ത കാര്യങ്ങളെ ഓർത്ത് പരാതിയും പരിഭവവുമാണ്. എപ്പോഴും പരാതികൾ മാത്രം പറയുന്ന എല്ലവർക്കും പ്രചോദനമാകുകയാണ് ഷിഹാബുദ്ധീനെപോലുള്ളവർ. ലോകത്തുള്ള എല്ലാവര്ക്കും സന്തോഷം പകരുകയാണ് മലയാളികളുടെ അഭിമാനമായ ഷിഹാബുദീൻ എന്ന ചെറുപ്പക്കാരൻ.