തൊഴില്‍ തട്ടിപ്പ്; ഈ 18 റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

May 31, 2019

വിദേശ രാജ്യങ്ങളിലേക്കായി റിക്രൂട്ട്‌മെന്‍റ് നടത്തുന്ന ഏജന്‍സികള്‍ ദിവസവും വര്‍ധിച്ചുവരികയാണ്. തൊഴില്‍ അത്യാവശ്യമായതുകൊണ്ടുതന്നെ പലരും റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ സമീപിക്കാറുണ്ട്. എന്നാല്‍ വ്യാജ റിക്രൂട്ട്‌മെന്‍ര് ഏജന്‍സികളും ഇന്ന് നിരവധിയാണ്. അതുകൊണ്ടുതന്നെ തൊഴില്‍തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണവും പെരുകി വരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ എംബസി തന്നെ 18 ഓളം വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.

തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എംബസി പ്രത്യേക അന്വേഷണം നടത്തുകയും വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തുകയും ചെയ്തത്.

Read more:ആപ്പിളിനോളം വലിപ്പം; ദേ ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ്: വീഡിയോ

ഐക്യു എജ്യുക്കേഷനല്‍ അക്കാദമി ചെന്നൈ, എസ്.ജി. ട്രാവല്‍ ഏജന്‍സി പ്രൈവറ്റ് ലിമിറ്റഡ് മുംബൈ, കപൂര്‍ കെഎല്‍ എന്റര്‍പ്രൈസസ് മാന്‍പവര്‍ കണ്‍സല്‍റ്റന്റ്, എസ്.എഫ്. ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ് ഡല്‍ഹി, എന്‍.ഡി. എന്റര്‍പ്രൈസസ് ന്യൂഡല്‍ഹി, ആയിന ട്രാവല്‍സ് എന്റര്‍പ്രൈസസ് മുംബൈ, സാറാ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ് ന്യൂഡല്‍ഹി, യു.എസ്. ഇന്റര്‍നാഷനല്‍ ന്യൂഡല്‍ഹി, സബ ഇന്റര്‍നാഷനല്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍ ഡല്‍ഹി, മെക്‌സ് കണ്‍സല്‍റ്റന്റ് സര്‍വീസ് ന്യൂഡല്‍ഹി, സ്റ്റാര്‍ എന്റര്‍പ്രൈസസ് പട്‌ന, എസ്എംപി സര്‍വീസ് യുപി, അമേസിങ് എന്റര്‍പ്രൈസസ് മുംബൈ, ജാവ ഇന്റര്‍നാഷനല്‍ ന്യൂഡല്‍ഹി, സ്റ്റാര്‍ ഇന്റര്‍നാഷനല്‍ ന്യൂഡല്‍ഹി, സെറ്റില്‍ ഇന്റര്‍നാഷനല്‍ സിറാക്പൂര്‍, ഗ്ലോബല്‍ സര്‍വീസസ് മുംബൈ, ഇന്റര്‍നാഷനല്‍ എച്ച്ആര്‍ കണ്‍സല്‍റ്റന്റ് പട്‌ന എന്നിവയാണു എംബസി പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെടുന്ന വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍.