ഇത് മഞ്ജു തന്നെയോ..? പഴയ ചിത്രം കണ്ട് കണ്ണെടുക്കാതെ ആരാധകർ

ചലച്ചിത്ര മേഖലയിൽ  ഏറെ സുപരിചിതയാണ് മഞ്ജു സുനിച്ചൻ.. സിനിമയിലും സീരിയലുകളിലൂടെയുമായി നിരവധി മികച്ച  കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ജു മികച്ച ഒരു നർത്തകി കൂടിയാണ്. ലോക നൃത്തദിനത്തിൽ താരം പങ്കുവെച്ച പഴയൊരു  ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. മെലിഞ്ഞ് അതീവ സുന്ദരിയായി ഇരിക്കുന്ന മഞ്ജുവിനെക്കണ്ട് ഇത് മഞ്ജു തന്നെയാണോ എന്നാണ് ആരാധകരുടെ സംശയം. എന്നാൽ ഇത് ഞാൻ തന്നെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.


കോളേജ് പഠനകാലത്തെ നൃത്തത്തിന്റെ ഓർമ്മകൾക്കായി മഞ്ജു സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു ചിത്രമാണ് താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ചിത്രം കണ്ട് നിരവധി ആളുകളാണ് താരത്തെ അഭിനന്ദിച്ചും , കൗതുക രൂപേണ കളിയാക്കിയുമൊക്കെ രംഗത്ത് എത്തിയത്. മഞ്ഞയും പച്ചയും കലർന്ന സാരി ഉടുത്ത് നർത്തകിയുടെ വേഷത്തിൽ നിൽക്കുന്ന താരത്തിന്റെ ചിത്രത്തിൽ അതീവ സുന്ദരിയായാണ് മഞ്ജു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Read also : തൊഴിലാളി ദിനത്തിൽ അപ്പന് ആശംസകളുമായി ആന്റണി വർഗീസ്; കൈയടിച്ച് സോഷ്യൽ മീഡിയ

ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെച്ച താരം നിരവധി ചിത്രങ്ങളിലും ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ലോഹിതദാസിന്റെ ചക്രം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് താരം എത്തുന്നത്. പിന്നീട് 24 നോർത്ത് കാതം, ടമാർ പടാർ, ഉട്യോപിയയിലെ രാജാവ്, മഹേഷിന്റെ പ്രതികാരം, ഉറുമ്പുകൾ ഉറങ്ങാറില്ല, കമ്മട്ടിപ്പാടം, മരുഭൂമിയിലെ ആന,  പൈപ്പിൻ ചുവട്ടിലെ പ്രണയം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പഞ്ചവർണ്ണ തത്ത, കുട്ടനാടൻ മാർപാപ്പ, ഒരു പഴയ ബോംബ് കഥ  തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘ഐക്കരകോണത്തെ ഭിഷഗ്വരന്മാർ’ ആണ് മഞ്ജു അഭിനയിച്ച അവസാന ചിത്രം.