ജനനായകന്റെ പ്രിയസഖിയായി സായി പല്ലവി; വൈറലായി ചിത്രങ്ങൾ

തമിഴകത്തും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് തമിഴകത്തിന്റെ  ജനനായകൻ സൂര്യ, ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്‌തതു മുതൽ ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് എൻ ജി കെ. ചിത്രത്തിൽ സൂര്യയുടെ നായികയായി  വേഷമിടാൻ തെന്നിന്ത്യ മുഴുവൻ  ആരാധകരുള്ള സായി പല്ലവി കൂടി എത്തുന്നു എന്നറിഞ്ഞതുമുതൽ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്.

സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറുമെല്ലാം യൂട്യൂബിൽ തരംഗം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത് ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം 6 മില്യണിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ചിത്രത്തിൽ നന്ദ ഗോപാൽ കുമരൻ എന്ന രാഷ്ട്രീയ പ്രവർത്തകനായാണ് സൂര്യ എത്തുന്നത്. സൂര്യ ആരാധകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എൻജികെ. ശെല്‍വ രാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. നേരത്തെ സൂര്യ ചെഗുവേര സ്റ്റൈല്‍ തൊപ്പി വച്ചിട്ടുള്ള പോസ്റ്റര്‍ ചിത്രത്തിന്റേതായി പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ ദേശീയ സുരക്ഷ ഉദ്യോഗസ്ഥനായിട്ടാണ് സൂര്യ വേഷമിടുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Read also: തൊഴിലാളി ദിനത്തിൽ അപ്പന് ആശംസകളുമായി ആന്റണി വർഗീസ്; കൈയടിച്ച് സോഷ്യൽ മീഡിയ

ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും ചിത്രമെന്നാണ് സൂചന. രാകുല്‍ പ്രീതും സായ് പല്ലവിയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ജഗപതി ബാബുവും  ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. എസ്.ആര്‍ പ്രകാശ് ബാബുവിന്റെയും എസ്.ആര്‍ പ്രഭുവിന്റെയും ഡ്രീം വാരിയര്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂര്യ- സായി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ഏപ്രിൽ പത്തിന് തിയേറ്ററുകളിൽ എത്തും.