ഇവനാണ് ലോകത്തിലെ ഏറ്റവും മികച്ച ബൗളർ; പ്രഖ്യാപനവുമായി സച്ചിൻ

ഐ പി എൽ പന്ത്രണ്ടാം സീസണിലെ കളി അവസാനിച്ചെങ്കിലും ഐ പി എൽ ആവേശം കെട്ടടങ്ങിയിട്ടില്ല.. ഐ പി എൽ കിരീടം അവസാന നിമിഷം കരസ്ഥമാക്കിയ മുംബൈയെ പ്രശംസിച്ച് ഇന്ത്യ മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികൾ എത്തിയപ്പോഴും, ചെന്നൈയുടെ അവസാന നിമിഷം വരെയുള്ള പോരാട്ടത്തിനും നിറഞ്ഞ പ്രശംസകൾ തന്നയെയാണ് ലഭിക്കുന്നത്.

യുവത്വത്തിന്റെ പങ്കാളിത്തമുള്ള സന്തുലിത ടീമുമായി കളിക്കളത്തിൽ ഇറങ്ങിയ മുംബൈക്ക് വിജയം കൈപ്പിടിയിൽ ഒതുക്കാൻ സാധിച്ചപ്പോൾ കളിയിലെ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങൾക്കും അകമറിഞ്ഞ പ്രശംസകൾ തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുംബൈയെ നാലാം കിരീടത്തിലെത്തിച്ച കളിയിലെ ജസ്പ്രീത് ബുമ്രയ്ക്കും ആരാധകർ ഏറെയാണ്.

ലോക ക്രിക്കറ്റിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച ബൗളറെ പ്രഖ്യാപിച്ചിരിക്കുകയാണ് ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കർ. അവസാന ഓവറുകളിൽ അസാധാരണമായ പ്രകടനം കാഴ്ചവെയ്ക്കാറുള്ള ജസ്പ്രീത് ബുമ്രയാണ് മികച്ച ബൗളർ എന്നാണ് സച്ചിൻ പ്രഖ്യാപിച്ചിരിക്കുന്നത്. ബുമ്രയുടെ മികച്ച പ്രകടനം ഇനി കാണാൻ കിടക്കുന്നതേയുള്ളുവെന്നും താരം കൂട്ടിച്ചേർത്തു. അതേസമയം ബുമ്രയെ പ്രശംസിച്ച് യുവരാജ് സിംഗും രംഗത്തെത്തി. ബുമ്രയെപോലെ ഇത്രയും കൃത്യതയോടെ പന്തെറിയുന്ന മറ്റൊരു കളിക്കാരനെയും കണ്ടിട്ടില്ല എന്നാണ് യുവരാജ് അഭിപ്രായപെടുന്നത്.

Read also: ഐ പി എൽ അടുത്ത സീസണിൽ ഉണ്ടാകുമോ..? മറുപടി നൽകി ധോണി

എന്നാൽ തന്നെക്കുറിച്ച് സച്ചിൻ പറഞ്ഞ നല്ല വാക്കുകളോട് പ്രതികരിക്കാൻ തനിക്ക് വാക്കുകൾ ഇല്ലെന്നായിരുന്നു ബുമ്രയുടെ പ്രതികരണം. ഐ പി എല്ലിലെ പന്ത്രണ്ടാം സീസൺ മത്സരത്തിൽ മുംബൈക്കായി കളിച്ച മുഴുവൻ മത്സരങ്ങളിൽ നിന്നുമായി ബുമ്ര 19 വിക്കറ്റ് നേടി. ഫൈനലിൽ നാലോവറിൽ 14 റൺസിൽ രണ്ട് വിക്കറ്റ് താരം വീഴ്ത്തിയിരുന്നു. ഈ കളിയിലെ മാൻ ഓഫ് ദി മാച്ചും ബുമ്ര തന്നെയായിരുന്നു.