‘ഞാൻ ലൈറ്റ് പിടിച്ചുതരാം, നിങ്ങൾ ചിത്രമെടുത്തോളൂ’; വൈറലായി സംയുക്തയുടെ വീഡിയോ

ആദ്യ സിനിമയിലൂടെത്തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സംയുക്ത മേനോൻ. ഫെല്ലിനി സംവിധാനം ചെയ്ത ടോവിനോ ചിത്രം തീവണ്ടിയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരത്തിന്റെ ആദ്യ ചിത്രമാണ് ലില്ലി. ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ താരത്തിന്റെ ആരാധകർക്കൊപ്പമുള്ള വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. താരത്തെക്കണ്ട് ചിത്രങ്ങൾ എടുക്കാൻ എത്തിയ ആരാധകർക്ക് വെളിച്ചം തെളിച്ചുകൊടുക്കുന്ന സംയുക്തയുടെ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ  മാധ്യമങ്ങളിൽ  തരംഗമാകുന്നത്.

സംയുക്ത നായികയായി എത്തിയ ദുൽഖർ ചിത്രം ഒരു യമണ്ടൻ പ്രേമകഥയുടെ പ്രമോഷൻ വേളയിലാണ് ഈ സംഭവം അരങ്ങേറിയത്. കാറിലിരുന്ന സംയുക്തയുടെ അടുത്തേക്ക് സെൽഫിയെടുക്കാൻ ആരാധകർ തടിച്ചുകൂടിയപ്പോൾ അവിടെ മുഴുവൻ ഇരുട്ടായി. ഉടൻ തന്നെ സംയുക്ത തന്റെ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത് സെൽഫിയെടുക്കാൻ ആരാധകരെ സഹായിച്ചു. ഇതോടെ താരത്തിന്റെ ഈ ചിത്രങ്ങളും ആരാധകർ പങ്കുവെച്ചു. താരത്തിന്റെ ഈ പ്രവർത്തിയെ പ്രശംസിച്ചും നിരവധി ആളുകൾ എത്തിയിരുന്നു.

അതേസമയം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ് ഒരു യമണ്ടൻ പ്രേമകഥ. ചെറിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ മലയാളത്തിലേക്ക്  തിരിച്ചെത്തിയ ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ദുൽഖറിനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ സാഹിർ, ധർമ്മജൻ ബോൾഗാട്ടി, രമേശ് പിഷാരടി, ബിബിൻ, സലിം കുമാർ, നിഖില വിമൽ തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. ബി സി നൗഫല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് മികച്ച പ്രതികാരനാമംന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also: തലേദിവസത്തെ മീൻ കറിയുടെ സ്വാദ് വേറെന്തിന് കിട്ടും; വൈറലായി പുതിയ ടീസർ 

കഴിഞ്ഞ മാസം 25 നാണ് ചിത്രം തിയേറ്റററുകളിൽ എത്തിയത്. റിലീസ് ചെയ്ത് ആദ്യ വാരം തന്നെ ചിത്രം 16 കോടി കളക്ഷൻ നേടിയെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്