ടൊവിനോയും സംയുക്തയും വീണ്ടും ഒന്നിക്കുന്നു; ‘എടക്കാട് ബറ്റാലിയന്‍ 06’ ഉടൻ

തീവണ്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷർ നെഞ്ചേറ്റിയ താരജോഡികളാണ് ടൊവിനോ തോമസും സംയുക്ത മേനോനും. പുതിയ ചിത്രത്തിനായി ഇരുവരും ഒന്നിക്കുന്നുവെന്ന് വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ‘എടക്കാട് ബറ്റാലിയന്‍ 06’ എന്നു പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ സ്വപനേഷ് കെ നായരാണ് സംവിധാനം ചെയ്യുന്നത്. പി.ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ  തയാറാക്കുന്നത്. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലൂസിഫറിലെയും ഉയരെ എന്ന ചിത്രത്തിലെയും ടോവിനോയുടെ കഥാപാത്രങ്ങൾക്ക് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു, അഭിനയം കൊണ്ട് മറ്റൊരു ലോകം തന്നെ സൃഷ്ടിക്കുന്ന നടനാണ് ടൊവിനോ.

അതേസമയം വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിയ ടോവിനോ നായകനായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ആൻഡ് ദി ഓസ്‌കാർ ഗോസ് ടു.  സലീം അഹമ്മദും ടൊവിനോയും ഒന്നിക്കുന്ന ആൻഡ് ദി ഓസ്‌കാറാണ് അടുത്തതായി റിലീസിനൊരുങ്ങുന്ന ടൊവിനോ ചിത്രം.

Read also: ‘ഹിറ്റ്മാൻ’ എന്ന വിളിപ്പേര് വന്നതെങ്ങനെ..? വെളിപ്പെടുത്തി രോഹിത് ശർമ്മ

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലൂക്ക’. അഹാന കൃഷ്ണയാണു ടൊവിനോയുടെ നായികയായി ചിത്രത്തിലെത്തുന്നത്. ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ് ‘ലൂക്ക’. കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലൂക്ക. അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ടൊവിനോയുടെതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് കൽക്കി. ചിത്രത്തില്‍ ഒരു പൊലീസുകാരന്റെ വേഷത്തിലാണ് ടോവിനോ തോമസ് എത്തുന്നത്. ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന് സമാനമായ കഥാപാത്രത്തെയാണ് കല്‍ക്കി എന്ന ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത് എന്നാണ് സൂചന.

തൊടുന്നതൊക്കെ പൊന്നാക്കുന്ന യുവനായകൻ ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.