ഈ വര്‍ഷം അവസാനത്തോടെ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭ്യമാകില്ല

ജനപ്രീയ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഇടയ്ക്കിടെ പുത്തന്‍ ഫീച്ചറുകളും വാട്‌സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. എന്നാല്‍ വാട്‌സ്ആപ്പ് മൈക്രോസോഫ്റ്റിന്റെ ഒഎസ് വിന്‍ഡോസിനെ പൂര്‍ണ്ണമായും കൈവിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ തീരുമാനം നടപ്പിലാകും. ഇതുപ്രകാരം വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫോണിലും വാട്ആപ്പ് ലഭ്യമാകില്ല.

വാട്‌സ്ആപ്പിന്റെ പുതിയ തീരുമാനം അനുസരിച്ച് വിന്‍ഡോസ് 10 ഒഎസുള്ള പുതിയ മൊബൈലുകളിലും വാട്‌സ്ആപ്പ് ലഭ്യമാകില്ല. അതേസമയം ഈ തീരുമാനം വാട്‌സ്ആപ്പ് പെട്ടെന്ന് തീരുമാനിച്ചതല്ല. 2016 മുതല്‍ പഴയ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നും വാട്‌സ്ആപ്പ് പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു. 2016 ഫെബ്രുവരി 26 ന് ഇത് വ്യക്തമാക്കുന്ന ആദ്യ ബ്ലോഗും വാട്‌സ്ആപ്പ് പങ്കുവെച്ചിരുന്നു. ഇതുപ്രകാരം പല സമയങ്ങളിലായി വിവിധ ഫോണുകളില്‍ നിന്നും വാട്‌സ്ആപ്പ് പിന്‍വലിക്കുകയും ചെയ്തു.

Read more:ആക്ഷനും നര്‍മ്മവും നിറച്ച് ‘ജീംബൂംബാ’യുടെ ട്രെയ്‌ലര്‍

2019 മെയ് 7 ന് അപ്‌ഡേറ്റ് ചെയ്ത ബ്ലോഗിലാണ് വാട്‌സ്ആപ്പ് വിന്‍ഡോസ് ഫോണുകളെ പൂര്‍ണ്ണമായും ഒഴിവാക്കുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2020 ഫെബ്രുവരി ഒന്നു മുതല്‍ ആന്‍ഡ്രോയിഡ് 2.3.7 നും അതിനു മുമ്പുള്ള ഒഎസ് പതിപ്പുകളിലെയും സോവനം നിര്‍ത്തലാക്കാനും വാട്‌സ്ആപ്പ് തീരുമാനിച്ചിട്ടുണ്ട്. അതുപോലെ ഐഒഎസ് 7 നും അതിനു മുമ്പുള്ള പതിപ്പുകളിലും വാട്‌സ്ആപ്പ് ലഭ്യമാകില്ല.

2017 ഡിസംബര്‍ 31 മുതല്‍ ബ്ലാക്ക്‌ബെറി ഒഎസ് ഫോണുകളിലെ സേവനം വാട്‌സ്ആപ്പ് അവസാനിപ്പിച്ചിരുന്നു. 2018 ഡിസംബര്‍ 31 ന് നോക്കിയ എസ് 40 ഒഎസുള്ള ഫോണുകലിലും വാട്‌സ്ആപ്പ് സേവനം നിര്‍ത്തലാക്കി.