നിപാ: ഐസലേഷനിലെ 5 പേരുടെയും നില തൃപ്തികരം

June 5, 2019

നിപായ്‌ക്കെതിരെ കനത്ത ജാഗ്രതയോടെ സംസ്ഥാനം. എറണാകുളം ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെയും നില തൃപ്തികരമാണ്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യ മന്ത്രി കെ കെ ഷൈലജ വ്യക്തമാക്കിയത്. നിപാ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുമായി ഇടപെഴുകിയ നാല് പേരടക്കം നിരീക്ഷണത്തിലുള്ള 5 പേരുടെയും രക്ത സാംമ്പിളുകള്‍ പൂനെയിലേക്കയച്ചെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. രോഗബാധിതനായ യുവാവിനെ ചികിത്സിച്ച മൂന്ന് നഴ്‌സുമാര്‍, യുവാവിന്റെ സഹപാഠി എന്നിവര്‍ക്ക് പുറമെ ഒരു ചാലക്കുടി സ്വദേശി കൂടിയാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലുള്ളത്.

പൂനെയില്‍ നിന്നുള്ള പരിശോധന ഫലം രണ്ട് ദിവസത്തിനകം വരും. മുഖ്യമുന്ത്രിയുടെ നേതൃത്വത്തില്‍ പപ്രത്യേക അവലോകന യോഗം നാളെ കൊച്ചിയില്‍ ചേരും. അതുപോലെ നിപായുടെ പശ്ചാത്തലത്തില്‍ ഏതെങ്കിലും മേഖ,യില്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടിവയ്ക്കണമോ എന്ന കാര്യവും ഇന്ന് വൈകിട്ട് തീരുമാനിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Read more:വായു മലിനീകരണം തടയുക; ഇന്ന് ലോക പരിസ്ഥിതി ദിനം

അതേസമയം നിപാ വൈറസിനെ നേരിടുന്നതിനുവേണ്ടിയുള്ള മരുന്നും ഓസ്‌ട്രേലിയയില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്. ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി എന്നാണ് മരുന്നിന്റെ പേര്. രോഗം സ്ഥിരീകരിച്ച യുവാവിന്റെ നില മെച്ചപ്പെട്ടതിനാല്‍ ഈ മരുന്ന് യുവാവിന് ഉപയോഗിക്കേണ്ടി വരില്ല.

നിപാ വൈറസ് സ്ഥിരീകരിച്ച യുവാവുമായി ഇടപെഴുകിയ 311 ഓളം പേര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. എറണാകുളം, കൊല്ലം, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളില്‍ ഉള്ളവരാണിവര്‍.